
കാസര്‍ഗോഡ്>>> മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്കുശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുന്നത്.
മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന് നല്കിയ പരാതിയിലാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതിചേര്‍ക്കാന്‍ അനുമതി നല്‍കിയത്. ബദിയടുക്ക പോലീസ് ജൂണ്‍ 7 ന് കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നാളെ നേരിട്ടെത്തി ഹാജരാകണമെന്നാണ് നോട്ടീസ്.
എന്നാല്‍ സുരേന്ദ്രന് നാളെ ഹാജരായേക്കില്ല. ശനിയാഴ്ചക്കകംചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സുരേന്ദ്രന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് സൂചന.സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം ലഭിച്ചെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെയും, ബന്ധുക്കളുടെയും രഹസ്യ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.
സുരേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുനില്‍ നായ്ക്ക്, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ചുമതലുയുണ്ടായിരുന്ന ബാലകൃഷ്ണ ഷെട്ടിയുള്‍പ്പെടെയുള്ള ബി ജെ പി പ്രവര്‍ത്തകരുടെയും മൊഴിയെടുത്തിരുന്നു. ഏറ്റവും ഒടുവിലാണ് ക്രൈം ബ്രാഞ്ച് സുരേന്ദ്രന്ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

Follow us on