LOADING

Type to search

തെരഞ്ഞെടുപ്പ് കോഴക്കേസ്: ഫോണ്‍ നഷ്ടപ്പെട്ടെന്ന മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച്; സുരേന്ദ്രനെ വീണ്ടും ചോദ്യംചെയ്യും

News


മഞ്ചേശ്വരം >>>മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്‍ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കൂടാത്ത ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസര്‍ഗോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രന്‍ ഇപ്പോഴും ആ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.
കേസില്‍ ബി.ജെ.പി. കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ് വി. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും സുരേന്ദ്രന്റെ അടുത്ത സുഹൃത്തുമായ സുനില്‍ നായിക്, സുരേഷ് നായിക്, ലോകേഷ് മൊണ്ട, മണികണ്ഠ റൈ, മുരളീധര യാദവ് എന്നിവരെക്കൂടി പ്രതിചേര്‍ത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.