LOADING

Type to search

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; മൊബൈല്‍ ഹാജരാക്കണം

Latest News Local News News

മഞ്ചേശ്വരം >>>മഞ്ചേശ്വരം കോഴക്കേസില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണ്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.

മഞ്ചേശ്വരം കോഴക്കേസില്‍ മുഖ്യ പ്രതിയാണ് കെ.സുരേന്ദ്രന്‍. കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പരിശോധനയ്ക്കായി ഈ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൊഴികളെല്ലാം കളവെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

അതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്തം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസര്‍ഗൊട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.