LOADING

Type to search

ലൗ ജിഹാദ്: സിപിഎമ്മിന് ഇരട്ടത്താപ്പ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Latest News Local News News

തിരുവന്തപുരം>>> പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎമ്മിന്റെ കുറിപ്പിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെണ്‍കുട്ടികളെ വശത്താക്കാന്‍ ഒരു സംഘമുണ്ടെന്ന് സിപിഎം തന്നെ കുറിപ്പിറക്കി. ഇതു തന്നെയാണ് ലൗ ജിഹാദെന്ന് സിപിഎം സമ്മതിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവ വിഭാഗത്തിലെ വര്‍ഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വര്‍ഗീയ പ്രചരണത്തെ തടയാന്‍ അവിടെ ഇടപെടണമെന്നും സിപിഎം. സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ നേതാക്കള്‍ക്കു നല്‍കിയ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎം. താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വര്‍ഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വര്‍ഗീയ പ്രചരണത്തെ തടയാന്‍ അവിടെ ഇടപെടണമെന്നും സിപിഎം. സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ നേതാക്കള്‍ക്കു നല്‍കിയ കുറിപ്പിലാണ് ഈ പരമാര്‍ശങ്ങള്‍.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും വലിയ ചര്‍ച്ചയാകുന്ന സമയത്താണ് ക്യാംപുസുകളില്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നെന്ന് സിപിഎമ്മും പറയുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെപ്പറ്റി പറയുന്ന ഭാഗത്താണ് ഇതെന്നും ശ്രദ്ധേയം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.