LOADING

Type to search

രാജിക്കത്ത് വായിച്ചില്ല, സുധീരന്റെ പരാതി എന്താണെന്നറിയില്ല; മലക്കം മറിഞ്ഞ് കെ സുധാകരന്‍

News


തിരുവനന്തപുരം>>>രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ച വി എം സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാജിക്കത്ത് കിട്ടിയിട്ടുണ്ട്. അത് വായിച്ചിട്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും സുധീരന്‍ കാര്യം പറഞ്ഞില്ല. നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. അതുകൊണ്ട് ഇപ്പോള്‍ സംസാരിക്കാറില്ല. പാര്‍ട്ടിയുടെ ഘടനാമാറ്റം അണികള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. നിലവിലെ ആള്‍ക്കൂട്ടത്തെ ഒഴിവാക്കാതിരിക്കാനാകില്ല. അതിന് ആരും തടസ്സവും പറഞ്ഞിട്ടില്ല. പക്ഷെ, സ്വീകരിക്കാത്ത ചിലരുണ്ടാകാം. പല നേതാക്കളും സഹകരിക്കുന്നില്ല. ചിലര്‍ ഫോണ്‍ പോലും എടുക്കുന്നില്ല.

നേതൃത്വം ആരെയും ബോധപൂര്‍വം ഒഴിവാക്കുന്നില്ല. ഒരു നേതാവിനും സ്ഥാനം കിട്ടാത്തതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങേണ്ടി വരില്ല. എല്ലാവരേയും അക്കമഡേറ്റ് ചെയ്യും. പഴയത് പോലെ ഏകപക്ഷിയമല്ലെന്നും സുധാകരന്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.