മമ്പറത്ത് വീണ്ടും സംഘര്‍ഷം; ദിവാകരനെ പ്രകോപിപ്പിച്ച് സുധാകര അനുകൂലികള്‍

-

കണ്ണൂര്‍ >>ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘര്‍ഷം. മമ്പറം ദിവാകരനെതിരേ ചിലര്‍ കൂവി വിളിച്ചു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തേയും കെ സുധാകരന്‍ വിഭാഗവും മമ്പറം ദിവാകരന്‍ വിഭാഗവും ഏറ്റുമുട്ടിയിരുന്നു. വോട്ടെടുപ്പ് കേന്ദ്രമായ മമ്പറം പബ്ലിക് സ്‌കൂളിന് മുന്നില്‍ രാവിലെ 10ന് വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

കെ സുധാകരന്റെ വിഭാഗം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയതായും സംഘര്‍ഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും മമ്പറം ദിവാകരന്‍ ആരോപിച്ചു.തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ സുധാകരനെ പിന്തുണയ്ക്കുന്നവര്‍ മമ്പറം ദിവാകരനെ കൈയേറ്റം ചെയ്തിരുന്നു.
മെമ്പര്‍മാരല്ലാത്തവര്‍ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു കൈയേറ്റം.സംഭവത്തില്‍ തലശേരി പൊലീസ് കേസെടുത്തിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →