LOADING

Type to search

കെ സുധാകരനെ പൂട്ടാനുറച്ച് വിജിലന്‍സ്, മുന്‍ ഡ്രൈവറുടെ പരാതിയില്‍ വിശദ അന്വേഷണത്തിന് അനുമതി തേടി റിപ്പോര്‍ട്ട്

Latest News Local News News

തിരുവനന്തപുരം>>> കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് ശുപാര്‍ശ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലടക്കമായിരുന്നു അന്വേഷണം. സുധാകരനെതിരെ നല്‍കിയ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നായിരുന്നു പ്രാഥമികമായി അന്വേഷിച്ചത്. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.

കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്ന് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്.

1987 മുതല്‍ 93 വരെ സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ കൈയില്‍ സുധാകരനെതിരെ എല്ലാ വിധ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരിട്ടാണ് തനിക്ക് ഈ തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.