ഡിപിആര്‍ പുറത്തുവിടാന്‍ പാടില്ല; നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ വിവരാവകാശ കമ്മിഷണര്‍ എസ്.സോമനാഥ പിള്ള;”സില്‍വര്‍ലൈനില്‍ എല്ലാം രഹസ്യം”

-

തിരുവനന്തപുരം>> സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പദ്ധതി നടപ്പാക്കുന്നതുവരെ പുറത്തുവിടാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ വിവരാവകാശ കമ്മിഷണര്‍ എസ്.സോമനാഥ പിള്ള.

ഇ ശ്രീധരനേയും കടന്നാക്രമിക്കുകയാണ് സോമനാഥ പിള്ള. ഡിഎംആര്‍സി മേധാവിയായിരുന്നപ്പോള്‍ ഏതെങ്കിലും ‘ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍’ വെളിപ്പെടുത്തിയോ എന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കണമെന്നും സോമനാഥപിള്ള ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന ശ്രീധരനെ കടന്നാക്രമിക്കാനാണ് സിപിഎം തീരുമാനം. ശ്രീധരന്റെ നിലപാടുകളെ വിമര്‍ശിച്ച് മുന്‍ മന്ത്രി തോമസ് ഐസക് രംഗത്തു വന്നു. അതിന് ശേഷം മന്ത്രി ശിവന്‍കുട്ടിയും ശ്രീധരനെ കളിയാക്കി. അതിന് ശേഷമാണ് സോമനാഥ പിള്ളയുടെ വെല്ലുവിളി. മുമ്പ് വേഗ റെയിലിനെ ശ്രീധരന്‍ അനുകൂലിച്ചെന്നും ബിജെപി രാഷ്ട്രീയം കാരണമാണ് ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട് മാറ്റമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്ന ശ്രീധരനെ സിപിഎം കടന്നാക്രമിക്കുകയാണ്. ശ്രീധരന്റെ പഴയ വേഗ റെയില്‍ നിലപാട് വിശദീകരണമെല്ലാം സിപിഎം ചര്‍ച്ചയാക്കുന്നുണ്ട്. അതിനിടെയാണ് സോമനാഥ പിള്ളയും ശ്രീധരനോട് ചോദ്യങ്ങളുമായി എത്തുന്നത്.

ഡിപിആര്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവിട്ട എസ്.സോമനാഥ പിള്ള കഴിഞ്ഞ ദിവസം സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി വിളിച്ച വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതു വിവാദമായതോടെയാണു വിശദീകരണം. ഡിപിആറിലെ ചില പ്രത്യേക വിവരങ്ങള്‍ (ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍) പുറത്തുവിട്ടാല്‍ പ്രതിരോധ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും എതിര്‍ക്കും. ഇതുമൂലം പദ്ധതി നീണ്ടുപോകാം. ഇത്തരം വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവന്നാല്‍ പലരും കേസിനു പോകും. കേസുകള്‍ പദ്ധതി വൈകിപ്പിക്കും.

താന്‍ ഇടപെട്ട വന്‍കിട പദ്ധതികളുടെ ഡിപിആര്‍ പൊതുജന സമക്ഷം അവതരിപ്പിച്ചിരുന്നുവെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സോമനാഥ പിള്ളയുടെ ചോദ്യങ്ങള്‍. കെ – റെയില്‍ പദ്ധതിയ്ക്കെതിരെ യുഡിഎഫ് ഉള്‍പ്പെടെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യപ്രഖ്യാപനമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശിച്ചിട്ടുണ്ട്. കെ – റെയില്‍ പദ്ധതിയ്ക്കെതിരെ യുഡിഎഫ് ഉള്‍പ്പെടെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യപ്രഖ്യാപനമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി. അതിവേഗ റെയിലിന്റെ കാര്യത്തിലെ ഇ.ശ്രീധരന്റെ മലക്കംമറിച്ചില്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →