കെ-റെയില്‍ പദ്ധതിക്കെതിരെ സംസ്‌കാരസാഹിതി അങ്കമാലിയില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു

അങ്കമാലി>> സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന കെ-റെയില്‍ പദ്ധതിയ്ക്കെതിരെ സംസ്‌കാരസാഹിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അങ്കമാലിയില്‍ സാംസ്‌കരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.
കെ-റെയില്‍ കേരളത്തിന്റെ ദുരന്തമാണെന്നറിയിച്ചുകൊണ്ട് ചിത്രകാരന്മാര്‍ ഭരണപക്ഷത്തിനെതിരെ കാര്‍ട്ടൂണ്‍ പരിഹാസചിത്രങ്ങള്‍ വരച്ച് ചടങ്ങില്‍ പ്രതിഷേധിച്ചു.

ജനങ്ങളെയാകെ വെല്ലുവിളിച്ച് കെ-റെയില്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ആ പാളമിടാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ
സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ബെന്നി ബഹനാന്‍ എം.പി. പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറിയും സംസ്‌കാരസാഹിതി ചെയര്‍മാനുമായ
ആര്യാടന്‍ ഷൗക്കത്ത് വിഷയാവതരണവും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണവും നടത്തി. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എല്‍.എ.മാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്,
സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി വൈക്കം എം.കെ. ഷിബു, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ജോര്‍ജ്ജ് സ്റ്റീഫന്‍, ഗാനരചയിതാവ് എബി പാപ്പച്ചന്‍ തുടങ്ങി സാംസ്‌കാരിക, രാഷ്ട്രീയ, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖര്‍ പ്രതിരോധസദസ്സില്‍ പങ്കെടുത്തു.

കെ-റെയില്‍ പദ്ധതിയ്ക്കെതിരെ സംസ്‌കാരസാഹിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാര്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ച് പ്രതിഷേധിയ്ക്കുന്നു.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →