കെ റെയില്‍; പദ്ധതിക്കെതിരെ സിപിഎമ്മിലും വിമര്‍ശനം

-

തിരുവനന്തപുരം>>കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.

അതിവേഗ റെയില്‍ പാതയെ മഹാരാഷ്ട്രയില്‍ പാര്‍ട്ടി എതിര്‍ക്കുമ്പോഴും കേരളത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം.

പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. സിപിഐഎം ദേശീയ നിലപാട് കേരളം ദുര്‍ബലപ്പെടുത്തി. പീപ്പിള്‍ ഡെമോക്രസിയില്‍ കിസാന്‍ സഭാ നേതാവ് അശോക് ധാവ്‌ളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്.

ആ പാര്‍ട്ടി കേരളത്തിലേക്കെത്തുമ്പോള്‍ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയര്‍ന്നു. സിപിഐഎമ്മില്‍ ഇതാദ്യമായാണ് ജില്ലാ സമ്മേളനത്തില്‍ കെ റെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →