
തിരുവനന്തപുരം>>> കെപിസിസി ഭാരവാഹികളെ നിശ്ചയിക്കാനുള്ള നിര്‍ണ്ണായക കൂടിയാലോചനകള്‍ ഇന്ന് തിരുവനന്തപരത്ത് നടന്നേക്കും.എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തില്‍ നിന്നും മുതിര്‍ന്ന നേതക്കളില്‍ നിന്നും അഭിപ്രായം തേടും.
ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ച പേരുകള്‍ക്കൊപ്പം പുതിയ നേതൃത്വത്തിന്റെ നിലപാടുകളും അറിഞ്ഞ് അഭിപ്രായഐക്യം ഉണ്ടാക്കാനാണ് ശ്രമം. ഈ മാസം 30 ഓടെ ഭാരവാഹിപ്രഖ്യാപനമാണ് ലക്ഷ്യം.
ചര്‍ച്ചകള്‍ നീണ്ടുപോയാല്‍ നിര്വ്വാഹകസമിതിയംഗങ്ങളുടെ പ്രഖ്യാപനം അടുത്ത് ഘട്ടത്തിലേക്ക് മാറ്റും. പകരം 15 ജനറല്‍ സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റുമാരേയും നിശ്ചയിക്കും.
എ, ഐ ഗ്രൂപ്പുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പേരുകള്‍ കൈമാറിയിട്ടുണ്ട്. താരിഖ് അന്‍വര്‍ നേതാക്കളുമായി കൂടികാഴ്ച നടത്തും.

Follow us on