
കോതമംഗലം >>> പ്രസംഗകലയുടെ മര്‍മ്മമറിഞ്ഞ രാഷ്ട്രീയ നേതാവാണ്കെ.പി.ബാബുവെന്ന് രമേശ് ചെന്നിത്തല.കെപിസിസി നിര്‍വാഹക സമിതി അംഗംകെ.പി.ബാബുവിന്റെ പ്രസംഗ കലയുടെ പ്രസക്തി എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആദ്യപ്രതി ഏറ്റുവാങ്ങി. പി. എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.
രാജീവ്ഫൗണ്ടേഷനാണ്പുസ്തകത്തിന്റെ പ്രസാദകര്‍. എംഎല്‍എമാരായ പി.ടി.തോമസ്, കെ.ബാബു, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന് മുന്‍ മന്ത്രിടി.യു.കുരുവിള, ജോസഫ് വാഴയ്ക്കല്‍, ഐ.കെ.രാജു, ജയ്സണ്‍ ജോസഫ്, ഷിബു തെക്കുംപുറം, പ്രഫ.കെ.എം.കുര്യാക്കോസ്, ജോര്‍ജ് ജോസ്, ജെയ്സണ്‍ ജോസഫ്, അബ്ദുള്‍ മുത്തലിബ്, റോയി കെ. പൗലോസ്, പി.പി. ഉതുപ്പാന്,എ.ജി.ജോര്‍ജ്,അബുമൊയ്തീന്‍,പി.എസ്.എം സാദീഖ്, എം.എസ്.എല്‍ദോസ്, എബി എബ്രഹാം, ഷൈജന്റ് ചാക്കോ, ജെസി സാജു, കാന്തി വെള്ളക്കൈയന്‍, പി.കെ. ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on