LOADING

Type to search

‘താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെ പി സി സി പിടിച്ചെടുത്തത്’- കെപി അനില്‍കുമാര്‍

Kerala Latest News Local News News


തിരുവനന്തപുരം>>>കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടതിനു പിന്നാലെ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപി അനില്‍കുമാര്‍. കൂലിക്ക് ആളെ വച്ച് മാന്യന്മാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരനെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


‘കൂലിക്ക് ആളെ വച്ച് മാന്യന്മാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരന്‍ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെ പി സി സി പിടിച്ചെടുത്തത്

കോണ്‍ഗ്രസിന്റെ ഭരണഘടന മാറ്റാതെയാണ് പാര്‍ട്ടിയെ സെമി കേഡറാക്കാനുള്ള ശ്രമം നടത്തുന്നതെന്നും അനില്‍കുമാര്‍ ആരോപിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അനില്‍കുമാര്‍ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് വിട്ട് സി.പി. എമ്മില്‍ ചേര്‍ന്ന പി. എസ്. പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ ഏ.കെ.ജി സെന്ററില്‍ എത്തിയ്ത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.