LOADING

Type to search

അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്‌കാരം ഇന്ന്

Latest News Local News News


കൊച്ചി>>>അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു ഇന്നലെ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

കടവന്ത്രയിലെ കെ.പി വള്ളുവന്‍ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കെ.എം റോയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ നേരത്തെ അനുശോചനം അറിയിച്ചിരുന്നു.

എറണാകുളം മഹാരാജാസ് കോളജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961-ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായാണ് കെ.എം റോയിയുടെ മാധ്യമജീവിതത്തിന് തുടക്കം. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയിലും ജോലി ചെയ്തു.

മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തനരംഗത്തുനിന്ന് വിരമിച്ച കെ.എം റോയ്, തുടര്‍ന്ന് ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതി.

ഇരുളും വെളിച്ചവും, കാലത്തിന് മുമ്‌ബേ നടന്ന മാഞ്ഞൂരാന്‍ തുടങ്ങി അന്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വദേശാഭിമാനി – കേസരി അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തന മേഖലയിലെ മികവിന് നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി.

കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്ണലിസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ.എം റോയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനമായിരുന്നു കെ.എം റോയിയുടേതെന്നും എഴുത്തുകാര്‍ക്കിടയില്‍ അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം ഉണ്ടായിരുന്നുവെന്നും പ്രൊഫ എം ലീലാവതി അനുസ്മരിച്ചു.

പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്, പ്രസ് അക്കാദമി, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്ന കെ.എം റോയിയുടെ വിയോഗം മാധ്യമമേഖലയ്ക്ക് തീരാനഷ്ടമാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.