കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഇന്ന് ആരംഭിക്കും

രാജി ഇ ആർ -

തിരുവനന്തപുരം>>>മാധ്യപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കുറ്റപത്രം നല്‍കിയതിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് കേസ് പരിഗണിക്കുന്നത്. ഒന്നാം പ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനോടും, രണ്ടാം പ്രതി വഫാ ഫിറോസിനോടും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീറാമിന്റെ ആവശ്യ പ്രകാരം കേസില്‍ പ്രത്യേക സംഘം സമര്‍പ്പിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സെഷന്‍സിലേക്ക് മാറ്റിയത്.

വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിന് ശേഷ് ആദ്യമായാണ് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പുലര്‍ച്ചെ ശ്രീറാം അമതിവേഗയില്‍ ഓടിച്ച കാര്‍ കെ.എം.ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്. സംഭവം നടക്കുമ്‌ബോള്‍ വാഹന ഉടമയായ വഫ ഫിറോസും ശ്രീറാമിന് ഒപ്പമുണ്ടായിരുന്നു.