LOADING

Type to search

‘കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തു’? കെ സുധാകരനെതിരെ കെപി അനില്‍കുമാര്‍

Latest News Local News News

കോഴിക്കോട് >>>കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സ്വീകരണ യോഗത്തില്‍ കെ പി അനില്‍കുമാര്‍. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനാണ് പണം പിരിച്ചത്. സ്‌കൂള്‍ വാങ്ങിയില്ല. പണമെന്ത് ചെയ്തുവെന്ന് സുധാകരന്‍ പറയണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വി.ഡി സതീശനെയും അടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെയും ചതിയുടെയും ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാന്‍ അധികസമയം വേണ്ടിവരില്ല. മുരളീധരന്‍ എത്ര പാര്‍ട്ടി ഇതിനോടകം മാറി? എന്‍സിപി വഴി എകെജി സെന്ററിലെത്താന്‍ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സി പി എം മുരളിയെ സ്വീകരിക്കുമായിരുന്നു. എ കെ ജി സെന്ററിന് മുന്നില്‍ ഭിക്ഷപ്പാത്രവുമായി നിന്നതാരാണെന്നും കെ പി അനില്‍കുമാര്‍ ചോദിച്ചു.

നിറ്റ ജലാറ്റിന്‍ കമ്പനിയിലെ തൊഴിലാളി യൂണിയന്റെ നേതാവാണ് വിഡി സതീശന്‍. ഈ കമ്പനി നദിയിലൊഴുക്കുന്ന മാലിന്യം മൂന്ന് പഞ്ചായത്തുകളെ നശിപ്പിക്കുകയാണ്. ഇതാണ് ഹരിത എം എല്‍ എ യുടെ കപട മുഖമെന്നും കെ പി അനില്‍ കുമാര്‍ പറഞ്ഞു. താന്‍ നെഹ്റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദിയുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണ് സുധാകരന്‍ നേതൃസ്ഥാനത്തേക്ക് എത്തിയത്.

രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും കെ പി അനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ണൂരിന് പുറത്ത് കോണ്‍ഗ്രസിന്റെ നന്മക്ക് വേണ്ടി സുധാകരന്‍ പ്രവര്‍ത്തിച്ചതായി കണ്ടില്ല. ബി ജെ പി യിലേക്ക് പോകുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചയാളാണ് കെ സുധാകരന്‍. സംഘപരിവാര്‍ മനസുള്ളയാള്‍ക്കേ അത് പറയാന്‍ സാധിക്കൂവെന്നും അനില്‍ കുമാര്‍ പറഞ്ഞു. കെ സുധാകരന് ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് പിടിച്ചു കൊടുക്കേണ്ട ഗതികേടിലാണ് ഡി സി സി പ്രസിഡന്റെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

‘സോളാര്‍ കേസില്‍ പ്രതിയല്ലാത്തതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അയോഗ്യത. ഹൈക്കമാന്റിലെ ചിലര്‍ ഇടപെട്ടാണ് രമേശ് ചെന്നിത്തലക്കെതിരെ ഇ മെയില്‍ അയപ്പിച്ചത്. ചെന്നിത്തലയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 11 വോട്ട് കിട്ടിയിരുന്നു. കോണ്‍ഗ്രസ് നശിക്കാതിരിക്കാന്‍ സതീശനും സുധാകരനും ധിക്കാരം കുറയ്ക്കണം.

കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ട്. അതിന് മുന്‍പ് എവിടെ നിന്നാണ് കുത്ത് കിട്ടുകയെന്ന് അറിയാത്ത കാലമായിരുന്നു. ജീവഭയം ഉള്ളത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും കെ പി അനില്‍ കുമാര്‍ പറഞ്ഞു. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍ കുമാര്‍.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.