LOADING

Type to search

കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ്

Latest News Local News News

കൊച്ചി>>>എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ യൂത്ത് കോണ്‍ഗ്രസ്. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം. തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി. സംഘടനയെ കൈപ്പിടിയില്‍ ഒതുക്കാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്.

അതേസമയം, വര്‍ക്കല നെടുമങ്ങാട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ മരവിപ്പിച്ച് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. യൂത്ത് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. താഴെത്തട്ടിലേക്ക് കെ.സി. വേണുഗോപാല്‍ ഇടപെടുന്നത് അനുചിതമാണെന്നും പരാതി.

ഡി.സി.സി പ്രസിഡന്റ് നിയമന വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ആടിയുലയുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡന്റ് ബി.ശ്രീനിവാസ് ഉടന്‍ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല.

ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെയാണ് ഇക്കാര്യത്തിലും എ, ഐ ഗ്രൂപ്പുകള്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാല്‍ തിരുവഞ്ചൂരിന്റെ മകന് നേരിട്ട് നിയമനം നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.
കേരളത്തിലെ മുഴുവന്‍ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാല്‍ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയര്‍ത്താനാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചുമലില്‍ കെട്ടിവച്ച് ഇരുവരെയും ദുര്‍ബ്ബലരാക്കാനുള്ള ശ്രമങ്ങളെ സംയുക്തമായി ചെറുക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.