LOADING

Type to search

ജ്വല്ലറിയില്‍നിന്നു ഡിസ്‌കൗണ്ട് ലഭിക്കാന്‍ ജീവനക്കാരെയും മാനേജരെയും മുതിര്‍ന്ന എ.ഡി.ജി.പി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി.

Latest News Local News News

തിരുവനന്തപുരം>>>ജ്വല്ലറിയില്‍നിന്നു ഡിസ്‌കൗണ്ട് ലഭിക്കാന്‍ ജീവനക്കാരെയും മാനേജരെയും മുതിര്‍ന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി. സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി നല്‍കിയത്.

ഏഴു പവന്റെ മാലയാണ് എഡിജിപിയും കുടുംബവും തിരഞ്ഞെടുത്തതെന്നു പരാതിയില്‍ പറയുന്നു. ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടപ്പോള്‍ ജനറല്‍ മാനേജരോട് ചോദിച്ചശേഷം ജീവനക്കാര്‍ 5% തുക കുറച്ചു നല്‍കാന്‍ തയാറായി. എന്നാല്‍ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നല്‍കാന്‍ ജ്വല്ലറി തയാറായി.

എന്നാല്‍, താല്‍പര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജ്വല്ലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്ന് ഉടമ 95% ഡിസ്‌കൗണ്ടില്‍ മാല കൊടുക്കാന്‍ നിര്‍ബന്ധിതനായി. ഇന്‍വോയിസില്‍ ഈ ഡിസ്‌കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാന്‍ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയില്‍ ആരോപണമുണ്ട്. പുരാവസ്തു തട്ടിപ്പു നടത്തിയ മോണ്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരിലൊരാളാണ് ഈ വ്യവസായി.

യാത്രയ്ക്കു ചെലവായത് 15 ലക്ഷം രൂപയാണ്. അന്വേഷണം നടത്തിയാല്‍ ഇതിന്റെ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും പരാതിക്കാരന്‍ പറയുന്നു. മോട്ടര്‍ വാഹനവകുപ്പില്‍ ജോലി നോക്കവേ എഡിജിപി നടത്തിയ അഴിമതിയുടെ കാര്യങ്ങളും വിദേശത്തെ നിക്ഷേപങ്ങളുടെ കാര്യവും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.