LOADING

Type to search

ടെലിവിഷന്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

Latest News Local News News

കൊച്ചി>>>സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം എച്ച്.പി.സി.എല്ലിന് മുന്നില്‍ ടെലിവിഷന്‍താരം ജൂഹി രുസ്തഗിയുടെ (ലച്ചു) അമ്മ വാഹനാപകടത്തില്‍ മരിച്ചു. വാഴക്കാല വി.വി.ഗാര്‍ഡനില്‍ താമസിക്കുന്ന കുരീക്കാട് ആളൂര്‍പറമ്പില്‍ പരേതനായ രഘുവീര്‍ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മിയാണ് (കമലു-58) മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിച്ചു.

മകന്‍ ചിരാഗ് രുസ്തഗിക്ക് സാരമായ പരിക്കില്ല. സംസ്‌കാരം ഞായര്‍ ഉച്ചയ്ക്ക് 2ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍. സഹോദരങ്ങള്‍: രാജു, ഗോപിനാഥന്‍, സരസ്വതി, ഗോപാലകൃഷ്ണന്‍, മായ.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.