LOADING

Type to search

‘വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക ഏറ്റെടുക്കൂ’; യു.എന്‍ പൊതുസഭാ പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തി ജോ ബൈഡന്‍

Latest News Local News News

വാഷിംങ്ടണ്‍>>>വിദേശത്തെ സൈനികനടപടികളില്‍ അമേരിക്കയുടെ പുതിയ നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക ഏറ്റെടുക്കൂ. പുതിയൊരു ശീതയുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യു.എന്‍ പൊതുസഭാ പ്രസംഗത്തിലാണ് ബൈഡന്റ പ്രഖ്യാപനം.

അഫ്ഗാനിലെ യുഎസ് സേനാ പിന്മാറ്റത്തിലും കൊവിഡിന് ശേഷം ലോകക്രമത്തിന് സംഭവിച്ച വ്യതിയാനത്തിലും അമേരിക്കയുടെ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാട് സൂചിപ്പിക്കുന്നതായിരുന്നു ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ 76ആം സമ്മേളനത്തില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗം. വ്യക്തമായ വിജയം നേടാവുന്നതായ സൈനിക ദൗത്യങ്ങളേ അമേരിക്ക ഇനി ഏറ്റെടുക്കൂവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ആവശ്യമുണ്ടെങ്കില്‍ മാത്രമേ സൈനിക നടപടിക്ക് തയാറാകൂവെന്നും അവസാന മാര്‍ഗമായി മാത്രമേ അതിനെ കാണൂ എന്നും ബൈഡന്‍ വ്യക്തമാക്കി.

കൊവിഡ് എന്ന രോഗാണു ലോകത്തെ പുതിയ സാഹചര്യത്തിലേക്ക് മാറ്റിയെന്നും ജോ ബൈഡന്‍ പറഞ്ഞു. ശാസ്ത്രവും രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ഈ കാലത്തെ മറികടക്കാന്‍ നമുക്ക് ആവശ്യമെന്നും ബൈഡന്‍ വ്യക്തമാക്കി.

യുഎസ് പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചൈനയുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് ബൈഡന്‍ പറഞ്ഞു. മറ്റ് മേഖലകളില്‍ ഞങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കില്‍പ്പോലും, വെല്ലുവിളികള്‍ പങ്കുവയ്ക്കാന്‍ സമാധാനപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഏത് രാജ്യത്തോടൊപ്പവും പ്രവര്‍ത്തിക്കാന്‍ യുഎസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.