ഗിന്നസ് റെക്കോര്‍ഡിലേക്ക് നീന്തി കയറാന്‍ കൊച്ചു മിടുക്കി ജുവല്‍

-

കോതമംഗലം >>ഗിന്നസ് റെക്കോര്‍ഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി ജുവല്‍ മറിയം ബേസില്‍.കോതമംഗലം കറുകടം സ്വദേശിയായ ബേസില്‍ കെ വര്‍ഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകള്‍ ഏഴ് വയസുകാരി ജുവല്‍ ബേസില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക് നീന്തി കയറാന്‍ തയ്യാറെടുക്കുന്നു.ജനുവരി മാസം എട്ടാം തിയ്യതിയാണ് ജുവല്‍ വേമ്പനാട്ടു കായലിനു കുറുകെ നീന്താന്‍ തീരുമാനിച്ചിട്ടുള്ളത്.ഇതിനു മുന്നോടിയായി കോതമംഗലം എം എ കോളേജിലെ സ്വിമ്മിംഗ് പൂളില്‍ പ്രദര്‍ശന നീന്തല്‍ നടത്തി.ആന്റണി ജോണ്‍ എം എല്‍ എ,അസോസിയേഷന്‍ സെക്രട്ടറി ഡോക്ടര്‍ വിന്നി വര്‍ഗീസ്,പരിശീലകന്‍ ബിജു തങ്കപ്പന്‍,അനന്ത ദര്‍ശന്‍,ജുവലിന്റെ രക്ഷിതാക്കള്‍,ബന്ധുമിത്രാദികള്‍,സുഹൃത്തുകള്‍,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →