LOADING

Type to search

ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്, 16 വര്‍ഷത്തിന് ശേഷം മെര്‍ക്കല്‍ പടിയിറങ്ങുന്നു

Latest News Local News News World

ജര്‍മനി>>>ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ 16 വര്‍ഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാല്‍ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജര്‍മനിയിലേത്. നാലു തവണകളിലായി 16 വര്‍ഷം നയിച്ച ആംഗെല മെര്‍ക്കലിനു പകരം മറ്റൊരാളെ കണ്ടെത്താന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയാണ് ജര്‍മന്‍ ജനത.

16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. യുദ്ധാനന്തര ജര്‍മന്‍ചരിത്രത്തില്‍ നിലവിലെ ചാന്‍സലര്‍ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. പകരം ആരുവരും എന്നതാണ് ലോകം ഉറ്റുനോക്കുന്ന കാര്യം.

മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ എന്ന മറ്റൊരുപാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. ആംഗെല മെര്‍ക്കലിന്റെ വക്താവായ ആര്‍മിന്‍ ലാഷെറ്റാണ് ഈ സഖ്യത്തിന്റെ ചാന്‍സ്ലര്‍ സ്ഥാനാര്‍ഥി. എന്നാല്‍ പ്രതിപക്ഷ കക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ നേതാവായ ഒലാഫ് ഷോള്‍സും അഭിപ്രായ വോട്ടുകളില്‍ മുന്നിലാണ്.

പരിസ്ഥിതി വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗ്രീന്‍സ് പാര്‍ട്ടിയുടെ ചാന്‍സിലര്‍ സ്ഥാനാര്‍ഥി അനലേന ബേര്‍ബോകാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.