
പെരുമ്പാവൂര്‍>>>കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന കര്‍ഷകദ്രോഹ നടപടികളിലും, വൈദ്യുത മേഖലയിലെ സ്വകാര്യവത്ക്കരണത്തിലും പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ 27 ന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തില്‍ ആക്ഷന്‍ കൗണ്‍സിലിന്റേയും, അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടേയുടേയും നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും അവധിയെടുത്ത് പങ്കാളികളാകും.
ഭാരത ബന്ദിന് അനുഭാവം പ്രഖ്യാപിച്ച് കോതമംഗലത്ത് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.എന്‍.ജി.ഒ.യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം റ്റി.എസ്.ജൂനൈദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി ജില്ലാ കണ്‍വീനര്‍ വി.കെ.ജിന്‍സ്, നേതാക്കളായ എം.കെ.ബോസ്, കെ.സി.സുനില്‍കുമാര്‍, ജോണ്സണ്, ഇ.പി.സാജു, എന്നിവര്‍ സംസാരിച്ചു .റ്റി.എ.അബൂബക്കര്‍ സ്വാഗതവും, റ്റി.എന്‍.സജി നന്ദിയും പറഞ്ഞു.

Follow us on