Type to search

ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു

Latest News Local News News


കോതമംഗലം >>>നെല്ലിക്കുഴി ഇരമല്ലൂര്‍ പൂമറ്റം കവലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ്സര്‍വ്വീസ്ആന്റണി ജോണ്‍ എം എല്‍ എഉദ്ഘാടനംചെയ്തു.

അകാലത്തില്‍ മരണപ്പെട്ടുപോയ കുന്നേപ്പറമ്പില്‍ സമീറിന്റെ കുടുംബത്തിന് ഭവന നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ കൈമാറി.

ഭവന നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലീം നിര്‍വ്വഹിച്ചു.

ട്രസ്റ്റ് ചെയര്‍മാന്‍ അന്‍സാര്‍ എന്‍ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ എം വി റെജി,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍ ബി ഹസൈനാര്‍,അലി പടിഞ്ഞാറെച്ചാലില്‍,പി കെ സനല്‍,പി എം സലാം,ഷെമീര്‍ പാറപ്പാട്ട്,ലാലു ജോസ് കാച്ചപ്പള്ളി, ഇ കെ മൈതീന്‍, കെ എച്ച് സലീം,ട്രസ്റ്റ് കണ്‍വീനര്‍ ഷാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.