മാതാപിതാക്കളുടെ അമിത വാത്സല്യം, സഹോദരിയെ ജീവനോടെ തീകൊളുത്തി; ജിത്തുവിന്റെ മൊഴി പുറത്ത്

-

കൊച്ചി>>വിസ്മയയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതല്‍ ആണ് വഴക്കിനു കാരണമെന്നും ഇവര്‍ മൊഴി നല്‍കി. പ്രതി ജിത്തുവുമായി പൊലീസ് വീട്ടില്‍ തെളിവെടുപ്പ് നടത്തി. ഇവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.


പറവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത് . മാതാപിതാക്കള്‍ സഹോദരി വിസ്മയക്ക് നല്‍കുന്ന അമിത പരിഗണനയെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും വഴക്കുണ്ടായി. വഴക്കിനിടെ ജിത്തു കത്തികൊണ്ട് വീശിയെങ്കിലും മുറിവ് ആഴത്തിലായിരുന്നില്ല. മുറിയിലുണ്ടായിരുന്ന സോഫയുടെ കൈപിടി ഉപയോഗിച്ച് വിസ്മയുടെ കാല്‍ തല്ലിത്തകര്‍ത്തു. പിന്നീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.

രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയ ശേഷം പലരോടും ലിഫ്റ്റ് ചോദിച്ചും വണ്ടിക്കൂലി ആവശ്യപ്പെട്ടുമാണ് ജിത്തു കൊച്ചിയിലെത്തിയത്. അതിനിടെ ജോലി സംഘടിപ്പിക്കുവാനും ശ്രമിച്ചു .ഹോട്ടലുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമയം ചെലവഴിച്ചുവെന്നും ജിത്തു മൊഴി നല്‍കി. മാനസിക അസ്വസ്ഥതകള്‍ ജിത്തുവിന് ഉണ്ടെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.


എന്നാല്‍ അറസ്റ്റിലായി ഇതുവരെയും ജിത്തു ഇത്തരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വീട്ടില്‍ നിന്നും കുത്താന്‍ ഉപയോഗിച്ച കറിക്കത്തിയും പൊലീസ് കണ്ടെടുത്തു. ജിത്തുവിന്റെ മൊഴിയോടെ കേസിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറിയെന്ന വിലയിരുത്തലിലാണ് പൊലീസ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →