Type to search

ജനങ്ങള്‍ക്ക് ഭീഷണിയായി മരങ്ങള്‍;വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍

Latest News Local News News

പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍ നഗരസഭയില്‍ 22-ാം വാര്‍ഡായ പാറപ്പുറം ആയുര്‍വേദ ഹോസ്പിറ്റലിന് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിന് മുന്‍വശത്തുള്ള കോമ്പൗണ്ടിലെ മരങ്ങള്‍ അപകടകരമായി വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്നു.മരങ്ങള്‍ ജനങ്ങള്‍ക്ക് വന്‍ഭീഷണിയാണ്.

വാര്‍ഡ് കൗണ്‍സിലര്‍ ലതാ സുകുമാരന്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി പരിഹാരം കാണുവാന്‍ നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് .കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ ഇത് വെട്ടി മാറ്റുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലെന്നാണ് അറിയിച്ചത്.

ഉടനടി ഇതിനൊരു പരിഹാരം കണ്ടെത്തി ജനങ്ങളെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടാതെ അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാരുടെ ആവശ്യം.പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.