ജനജാഗരന്‍ അഭിയാന്‍ പദയാത്ര നാളെ ഓടക്കാലിയില്‍ നിന്ന് പയ്യാലിലേക്ക്

-

പെരുമ്പാവൂര്‍>>കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്നത് പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് 3.30ന് ഓടക്കാലിയില്‍ നിന്ന് പയ്യാലിലേക്ക് ജനജാഗരന്‍ അഭിയാന്‍ പദയാത്ര നടത്തും.അഡ്വ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടേയും കോണ്‍ഗ്രസ് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ പി വര്‍ഗീസിന്റെയും നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി പദയാത്ര നയിക്കും. ബെന്നി ബഹനാന്‍ എംപി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. പയ്യാലില്‍ നടക്കുന്ന സമാപന സമ്മേളനം കെ പി ധനപാലന്‍ ഉദ്ഘാടനം ചെയ്യും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →