നെല്ലിക്കുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ പദയാത്ര സംഘടിപ്പിച്ചു

-


കോതമംഗലം>>നെല്ലിക്കുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ പദയാത്ര സംഘടിപ്പിച്ചു.നങ്ങേലിപ്പടിയില്‍ നിന്നും ആരംഭിച്ച പദയാത്ര നെല്ലിക്കുഴിയില്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ച പദയാത്രയുടെ സമാപന സമ്മേളനം നെല്ലിക്കുഴി പിടി തോമസ് നഗറില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്അലി പടിഞ്ഞാറേച്ചാലില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം വി റെജി സ്വാഗതം ആശംസിച്ചു.അന്തരിച്ച കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കരഎംഎല്‍എയുമായിരുന്ന പി ടിതോമസിന്റെ നിര്യാണത്തില്‍ അനുശോദനം രേഖപ്പെടുത്തി കൊണ്ട് അനുശോചന സന്ദേശം ബ്ലോക്ക് വൈസ് പ്രസിഡന്റ് പരീത് പട്ടമ്മാവുടി യോഗത്തില്‍ വായിച്ചു.

കെ പിബാബു, എം എസ്എല്‍ദോസ്, അഡ്വ. അബു മൊയ്ദീന്‍, എംഎ കെരിം, ടിജി അനിമോന്‍, സജീവ് സൗബര്‍ണ്ണിക, മുബാസ് ഓടയ്ക്കാലി, വിനോദ് കെ മേനോന്‍, അജീബ് ഇരമല്ലൂര്‍, രഹന നൂറുദ്ദീന്‍, ഇബ്രാഹിം എടയാലി, തുടങ്ങിയവര്‍ സംസാരിച്ചു.ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റേയും പോഷക സംഘടനകളുടെയും നിരവധി നേതാക്കളും 100 കണക്കിന് പ്രവര്‍ത്തകരും പദയാത്രയില്‍ അണിനിരന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന ദ്രോഹ നടപടികള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിലും, നിത്യോപയോഗ സാധനങ്ങളുടെ അമിത വില വര്‍ധനവിലും, കൊലപാതകരാഷ്ട്രീയത്തിനെതിരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ക്കും, ഗുണ്ടാ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കുഴിയെ ത്രിവര്‍ണ്ണ കടലാക്കി പദയാത്ര സംഘടിപ്പിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →