കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ജനജാഗരണ്‍ അഭിയാന്‍ പദയാത്ര

-

കോതമംഗലം>>കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് മുടക്കുഴ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ ജനജാഗരണ ണ്‍ അഭിയാന്‍ പദയാത്ര കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷം വഹിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ഒ.ദേവസി, പോള്‍ ഉതുപ്പ് ,മനോജ് മൂത്തേടന്‍,ബേസില്‍ പോള്‍, കെ.പി.വര്‍ഗീസ്, പി.പി.അവറാച്ചന്‍, റെജി ഇട്ടൂപ്പ്, ജോഷി തോമസ്, ഏ.റ്റി.അജിത്കുമാര്‍, ജോയി പൂണേലില്‍, എല്‍ദോപാത്തിക്കല്‍, റ്റി.കെ.സാബു, ബിജു ജേക്കബ്, ഷൈമി വര്‍ഗീസ്, കെ.ജെ. മാത്യു, പി.പി.ശിവരാജന്‍ ,പി.കെ.മുഹമ്മദ് കുഞ്ഞ്.റോഷ്‌നി എല്‍ദോ, ഷോ ജറോയി എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →