LOADING

Type to search

നിരോധിത വസ്തുക്കള്‍ ജയിലില്‍ കൊണ്ടുവരുന്നതിന് ജീവനക്കാര്‍ക്ക് താക്കീതുമായി സംസ്ഥാന ജയില്‍ മേധാവി

Latest News Local News News

തിരുവനന്തപുരം>>>നിരോധിത വസ്തുക്കള്‍ ജയിലില്‍ കൊണ്ടുവരുന്നതിന് ജീവനക്കാര്‍ക്ക് താക്കീതുമായി സംസ്ഥാന ജയില്‍ മേധാവി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സര്‍ക്കുലര്‍ അയക്കും. വിയ്യൂര്‍ ജയിലിലെ കുറ്റവാളികളുടെ ഫോണ്‍ വിളി വിവാദമായ സാഹചര്യത്തില്‍ ജയില്‍ ഡി.ജി.പി. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇന്നലെ നടത്തിയ പരിശോധനക്ക് ശേഷമാണ് തീരുമാനം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിക്കാനിരിക്കെയായിരുന്നു ഇന്നലെ ജയില്‍ മേധാവിയുടെ നേരിട്ടത്തിയുള്ള പരിശോധന നടന്നത്. സെന്‍ട്രല്‍ ജയിലിലെ കൂറ്റവാളികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ മുതല്‍ ലഹരി വസ്തുക്കള്‍ വരെ കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് ജയില്‍ ഡിജിപി യുടെ താക്കീത്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സര്‍ക്കുലര്‍ അയക്കാനാണ് തീരുമാനം.

ജയില്‍ അന്തേവാസികളെ ജയിലിലേക്ക് പ്രവേശിപ്പിക്കുമ്‌ബോള്‍ വിശദമായ പരിശോധന നടത്താനുള്ള ജീവനക്കാര്‍ എല്ലായിടത്തുമുണ്ട്. അന്തേവാസികളുടെ താമസയിടങ്ങള്‍ നിശ്ചിത സമയങ്ങളില്‍ പരിശോധിക്കുകയും വേണം. എങ്കില് നിരോധിത വസ്തുക്കള്‍ ജയിലുകളിലുണ്ടാകില്ലെന്നായിരുന്നു ജയില്‍ ഡി.ജി.പി. ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നിലപാട്.

അതേസമയം ജയിലുകളിലെ സുരക്ഷാ പരിശോധനാ ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ജയില് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയിലിനുള്ളിലേക്ക് വസ്തുക്കളെത്താതിരിക്കാന്‍ ജീവനക്കാര്‍ കര്‍ശന നിലപാടെടുത്താല്‍ മതിയെന്നായിരുന്നു സംസ്ഥാന ജയില്‍ മേധാവിയുടെ പ്രതികരണം.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.