LOADING

Type to search

വീടിനകത്ത് കാട്ടുപന്നികളുടെ ആക്രമണം; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Latest News Local News News

കോഴിക്കോട് >>> താമരശ്ശേരി കട്ടിപ്പാറ പുലോട് ബാര്‍ബര്‍ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികള്‍ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ കോണിപ്പടി കയറി മുകള്‍ ഭാഗത്തേക്ക് പോകുകയും അയല്‍ക്കാരന്‍ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ജില്ലയിലെ കാരശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നിരുന്നു. തടപ്പറമ്ബ് അബ്ബാസിന്റെ വീട്ടിലെ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയില്‍ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി.

ഇവിടെ കാലങ്ങളായി കാട്ടുപന്നികള്‍ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്താറുണ്ട്. കൃഷിയിടങ്ങളില്‍ രാത്രി കാലങ്ങളില്‍ കാവലിരുന്നാണ് കര്‍ഷകര്‍ കാട്ടുപന്നികളെ തുരത്തുന്നത്. ഇത്തരത്തില്‍ മറ്റു ജില്ലകളിലും വ്യാപകമായ രീതിയില്‍ പന്നിശല്യം മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളില്‍ പരാതികള്‍ വര്‍ധിച്ചതോടെയാണ് കാട്ടുപന്നികളെവെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.

എന്നാല്‍, വിഷം വെച്ചോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചോ ഷോക്കടിപ്പിച്ചോ പന്നികളെ കൊല്ലാനുള്ള അനുവാദമില്ല. മൂന്ന് ദിവസം മുന്‍പ് പാലക്കാട് വടക്കാഞ്ചേരിയില്‍ കിണറ്റില്‍ വീണകാട്ടുപന്നിയെയും പരതൂരില്‍ കൃഷി നശിപ്പിച്ച പന്നിയെയും വെടിവെച്ചു കൊന്നിരുന്നു.

നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് പന്നികളെ വെടിവെച്ചു കൊല്ലുന്നത്. അതേസമയം, കര്‍ഷകര്‍ക്ക് വെടിവെയ്ക്കാനുള്ള അനുമതി ലഭിക്കുന്നതിനായി തോക്ക് ലൈസന്‍സുള്ള കര്‍ഷകര്‍ സ്ഥലം റേഞ്ച് ഓഫിസര്‍ക്കോ ഡിഎഫ്ഒക്കോ അപേക്ഷ നല്‍കണം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.