
സേലം>>>ഐടി ജീവനക്കാരായ രണ്ട് മലയാളികള്‍ തമിഴ്നാട്ടില്‍ കാവേരി നദിയില്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി ഏതു(24) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ ഈറോഡ് കാരണംപ്പാളയത്ത് കാവേരിനദിയില്‍ കുളിക്കാനിറങ്ങവേയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം ഇവരുടെ സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സുരേന്ദ്രന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടില്‍ കുറച്ചു സമയം ചെലവഴിച്ച ശേഷം സമീപത്തെ നദിയിലേക്ക് കുളിക്കാനായി എത്തുകയായിരുന്നു.
നദിയില്‍ നീന്തി കുളിക്കുന്നതിനിടെ ഇരുവരും കയത്തില്‍ അകപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കരയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പെരുന്തുറ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്കാണ് മൃതദേഹങ്ങള്‍ മാറ്റിയത്. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.കാരണംപാളയം പൊലീസ് കേസെടുത്തിട്ടുണ്ട്.

Follow us on