ഗുരുവായൂരപ്പനെ തൊഴാന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനും കുടുംബവുമെത്തി

ഗുരുവായൂര്‍>>ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ബഹിരാകാശ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐ.എസ്. ആര്‍.ഒ ചെയര്‍മാനുമായ ഡോ. കെ. ശിവന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശനിയാഴ്ച വൈകിട്ട് മുന്നേ മുക്കാലോടെയാണ് അദ്ദേഹം ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. തുടര്‍ന്ന് അല്പനേരത്തെ വിശ്രമത്തിനുശേഷം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഭാര്യ മാലതിക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ക്ഷേത്രത്തിലെത്തി. ശീവേലി ദര്‍ശന ശേഷം അഞ്ചു മണിയോടെ ശ്രീകോവിലിന് മുന്നിലെത്തി ഗുരുവായൂരപ്പനെ കണ്ടു തൊഴുതു. ഭണ്ഡാരത്തില്‍ കാണിക്കയിട്ടു. ഉണ്ട മാല വഴിപാടും നേര്‍ന്നിരുന്നു. അന്നദാനത്തിനായി സംഭാവനയും നല്‍കി. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ് ദേവസ്വത്തിന്റെ ഉപഹാരം ഡോ.കെ.ശിവന് നല്‍കി.

ഐ.എസ്. ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവനും കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഗുരുവായൂര്‍ ക്ഷേത്രശ്രീകോവിലിനു മുമ്പില്‍.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →