
ന്യൂഡല്‍ഹി>>> കോഴിക്കോട്ട് നിപ ബാധിച്ച് പന്ത്രണ്ടുകാരന് മരിച്ച സാഹചര്യത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തില്‍ കോഴിക്കോട്ടുള്ള കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
പരിശോധനാകേന്ദ്രമായി നിശ്ചയിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഒറ്റമുറികളും നെഗറ്റീവ് ഐ.സി.യുകളും തയ്യാറാക്കണം. ഒപ്പം ആംബുലന്‍സും പരിശീലനം ലഭിച്ച ജീവനക്കാരെയും തയ്യാറാക്കി നിറുത്തണം.
നിപയ്ക്കുള്ള റിബാവെറിന്‍ മരുന്നും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും ജില്ലാതലത്തില്‍ ശേഖരിക്കണം. ചികിത്സയ്ക്കായി ഓസ്ട്രേലിയയില്‍ നിന്ന് മോണോ ക്ളോണല്‍ ആന്റിബോഡി എത്തിക്കും.
കടുത്ത പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങാന്‍ കഴിയുംവിധം ബോധവത്കരണവും നിരീക്ഷണവും നടത്തണം. കേന്ദ്രസംഘം നിര്‍ദ്ദേശിച്ച മൈക്രോ പദ്ധതി പ്രകാരം കണ്ടെയ്ന്മെന്റ് സോണില്‍ പുതിയ കേസുകളുണ്ടാകുന്നത് കണ്ടെത്തണം.
കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രത വേണം. രോഗം പിടിപെടാനുള്ള സാദ്ധ്യത കണക്കാക്കി പ്രത്യേകം സമ്ബര്ക്കപ്പട്ടികയുണ്ടാക്കണം. കൂടുതല്‍ രോഗസാദ്ധ്യതയുള്ളവരെ ക്വാറന്റൈന് ചെയ്ത് ലക്ഷണങ്ങള്‍ പരിശോധിക്കണം. വിശദ വൈറോളജി പഠനത്തിനായി വനംവകുപ്പിന്റെ സഹായത്തോടെ പഴംതീനി വവ്വാലുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കണം.
മാദ്ധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

Follow us on