LOADING

Type to search

ഇസ്ലാം മതവുമായി ബന്ധപ്പെട്ട മതപഠന പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കും; താമരശ്ശേരി അതിരൂപത

Latest News Local News News

പാല>>>താമരശ്ശേരി രൂപതയുടെ കൈപുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കാന്‍ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദേശം നല്‍കി. ഇസ്ലാം മതവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുമെന്ന് ബിഷപ്പ് അറിയിച്ചു. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

ഡോ.എംകെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രമുഖ ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കള്‍ പങ്കെടുത്ത യോഗം മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു.

യോഗത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍, ജോണ്‍ ഒറവുങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.