LOADING

Type to search

ഇറാഖില്‍ ഐഎസ് ആക്രമണം; 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു; ആക്രമണം കിര്‍കുക്ക് പ്രവിശ്യയില്‍ സതിഹ ഗ്രാമത്തിലെ പൊലീസ് ചെക്ക് പോസ്റ്റില്‍

Latest News Local News News

ഇറാഖ്>>>ബഗ്ദാദ് വടക്കന്‍ ഇറാഖിലെ പൊലീസ് ചെക്പോസ്റ്റില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 13 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 5 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്ന് ഇറാഖ് ആരോപിച്ചു.

കിര്‍കുക്ക് പ്രവിശ്യയില്‍ സതിഹ ഗ്രാമത്തിലെ പൊലീസ് ചെക്ക് പോസ്റ്റില്‍ ശനിയാഴ്ച രാത്രിയായിരുന്നു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടല്‍. യുഎസ് സഹായത്തോടെ ഇറാഖ് സേന 2017 ല്‍ നേടിയ സൈനിക വിജയത്തിനുശേഷം വടക്കന്‍ ഇറാഖ് ഐഎസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്.

ഇവിടത്തെ മലനിരകളിലും മരുഭൂമികളിലും ഇറാഖ് സേന പതിവായി ഐഎസിനെതിരെ ആക്രമണം നടത്തുന്നുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.