LOADING

Type to search

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു; നാലു പേരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു

Latest News Local News News

കൊല്ലം>>> ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാലുപേരുടെ ഫോണ്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ഫോണും ഉള്‍പ്പെട്ടതായി സൂചനയുണ്ട്.

കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് നാലു പേരുടെ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഐപി അഡ്രസ്സില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്‌സൈറ്റില്‍ കയറിയതായി പൊലീസ് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫോണ്‍ ഉപയോഗിച്ചവര്‍ തന്നെയാണോ, അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്‌സൈറ്റില്‍ കയറിയതെന്ന് പരിശോധനയില്‍ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. വൈഫൈ പാസ് വേര്‍ഡ് ഉപയോഗിച്ച് സമീപവാസികള്‍ക്ക് ഇതേ ഇന്റര്‍നെറ്റഅ ഐപി അഡ്രസില്‍നിന്ന് ഓണ്‍ലൈനില്‍ പ്രവേശിക്കാനാകും. അത്തരം സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.

അടുത്ത കാലത്തായി അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്‌സൈറ്റില്‍ കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി പൊലീസ് പറയുന്നു. നേരത്തെ ഇത്തരക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപക റെയ്ഡ് പൊലീസ് നടത്തിയിരുന്നു. അന്ന്, ഡോക്ടര്‍മാരും ഐടി ജീവനക്കാരുമൊക്കെ അറസ്റ്റിലായിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.