ഐഎന്‍എല്‍ നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി, സംഘര്‍ഷം മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിദ്ധ്യത്തില്‍

രാജി ഇ ആർ -

കൊച്ചി>>>>പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന ഇടത് മുന്നണിയിലെ ഘടകകക്ഷിയായ ഐഎന്‍എലിന്റെ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ സംഘര്‍ഷം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പടെ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.

സംഘര്‍ഷം നിയന്ത്രിക്കാനായി യോഗം നടക്കുന്ന ഹോട്ടലിലേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അവ ലംഘിച്ച് യോഗം നടത്താന്‍ അനുവദിച്ചതിന് ഹോട്ടലിനെതിരെ കേസെടുത്തു. സ്ഥലത്ത് ഇപ്പോഴും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം തുടരുകയാണ്