ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137മത് ജന്മദിനം ആഘോഷിച്ചു

-

വള്ളികുന്നം>>വള്ളികുന്നം കിഴക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 മത് ജന്മദിനം ആഘോഷിച്ചു. ജന്മദിനത്തോടനുബന്ധിച്ച് ഉള്ള പദയാത്ര ഡിസിസി ജനറല്‍ സെക്രട്ടറി ബി രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് കിഴക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലഞ്ഞിക്കല്‍ പ്രകാശ്, സണ്ണി തടത്തില്‍, ടി കെ സൈനുദീന്‍ , സുഹൈര്‍ വള്ളിക്കുന്നം , അനന്തപത്മനാഭന്‍, എ നാദിര്‍ഷ ,ദിലീപ്, ശങ്കരന്‍കുട്ടി നായര്‍ ,സി അനിത , പുഷ്പാംഗദന്‍ ,ഷൗക്കത്ത്, അമ്പിളി കുമാരി അമ്മ, രാധാകൃഷ്ണപിള്ള ,സുലൈമാന്‍ കുട്ടി, പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു .

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →