ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ജന്‍മദിനാഘോഷം നടത്തി

പെരുമ്പാവൂര്‍ >>അകാലത്തില്‍ നമ്മളില്‍ നിന്നും വിട്ടു പിരിഞ്ഞ നിലപാടുകളുടെ നേതാവ് പി റ്റി തോമസ് എംഎല്‍എക്കും, കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ ഡാനിയല്‍ മാഷിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് നടന്ന യോഗത്തില്‍ ഒക്കല്‍ മണ്ഡലം പ്രസിഡന്റ് ടി ആര്‍ പൗലോസ് അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വാര്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നെടുങ്ങാട്ടുകുടി മരക്കാര്‍ അവറുകളെ പൊന്നാടയണിയിച്ചും വാര്‍ഡിലെ ജില്ലാ സംസ്ഥാന ദേശീയ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയും ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എ പി മത്തായി, പി കെ ജെയ്‌സണ്‍,അന്‍വര്‍ മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ജെ ബാബു,ബ്ലോക്ക് മെമ്പര്‍ എം കെ രാജേഷ്, ഒക്കല്‍ മണ്ഡലം പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മുഹമ്മദ് ഷിയാസ്, മഹിളാ കോണ്‍ഗ്രസ് ഒക്കല്‍ മണ്ഡലം പ്രസിഡന്റ് സിസിലി ഇയ്യോബ്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സാജന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി എന്‍ മിഥുന്‍, ലിസി ജോണി, രാജേഷ് മാധവന്‍,സനല്‍ ഇ എസ്,കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ മുഹമ്മദാലി, സി ഒ ജോസ് ബൂത്ത് പ്രസിഡന്റ് ഷോയ് , രജീഷ് കുമാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോണി കരോട്ടപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ഡ് പ്രസിഡന്റ് ഷിബു പൂഴിക്കയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അമൃത സജിന്‍ നന്ദി പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →