Type to search

ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അഭിനന്ദിച്ച് കമല ഹാരിസ്

Latest News Local News News World

വാഷിംഗ്ടണ്‍ ഡിസി>>> അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്.

ഇന്ത്യ വാക്സിന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗം ചെയ്യുന്നുവെന്നും യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും കമല ഹാരിസ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നപ്പോള്‍ ജൂണില്‍ കമല ഹാരിസ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ മോദി, കമല ഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും അമേരിക്കയിലെ പ്രമുഖ കമ്ബനികളുടെ മേധാവിമാരുമായും ചര്‍ച്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള മോദിയുടെ ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍ വച്ച് നടക്കും. ബൈഡന്‍, മോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്വാഡ് യോഗവും ഇന്നാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.