ബ്രിട്ടനെ തകര്‍ത്തു; ഒളിമ്പിക്‌സ് ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ സെമിയില്‍

രാജി ഇ ആർ -

ടോക്യോ>>>ഒളിമ്പിക്‌സിലെ പ്രതാപ കാലത്തിന്റെ സ്മരണകളുയര്‍ത്തി ഇന്ത്യന്‍ ഹോക്കി ടീം. ബ്രിട്ടനെ 3-1ന് തകര്‍ത്താണ് ഇന്ത്യന്‍ സംഘം സ്വപ്നതുല്യമായ കുതിപ്പ് നടത്തിയത്. സ്വര്‍ണമെഡല്‍ നേടിയ 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സെമി ഫൈനല്‍ പ്രവേശം നേടിയത്. മികച്ച സേവുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ശ്രീജേഷ് മലയാളികളുടെ അഭിമാനമായി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രിട്ടന്റെ വലയില്‍ ഇന്ത്യ ഗോള്‍ എത്തിച്ചു. സിമ്രന്‍ജീത് സിങ്ങിന്റെ ഉജ്ജ്വല പാസ് ദില്‍പ്രീത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 16 ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് ഇന്ത്യയുടെ ലീഡുയര്‍ത്തി.