ഇന്ത്യയ്ക്ക് ഒളിംപിക്സില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?

Avatar -

ലോക ശ്രദ്ധ ആര്‍ജിച്ചിട്ടുള്ള നിരവധി കായിക താരങ്ങളെ സമ്മാനിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്നത് ശരി തന്നെയാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭാരതം എത്രാമത് കിടക്കുന്നു എന്നത് പ്രസക്തമായൊരു ചോദ്യമാണ്. ലോക ശ്രദ്ധ ആകര്‍ഷിച്ച രാജ്യമായിട്ടു പോലും ഒളിംപിക്സില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

അതിന്റെ ഉത്തരം ഇന്ത്യ എങ്ങനെ കായിക വിനോദങ്ങളെ പരിഗണിക്കുന്നു എന്നതിനെ പറ്റി ചിന്തിച്ചാല്‍ മനസിലാവും.ദേശിയ അന്തര്‍ ദേശീയ കായിക വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രം ആകെ മെഡല്‍ കിട്ടിയ ഒന്നോ രണ്ടോ ആളുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കുകയും ആകെമൊത്തം ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് അപലപിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍.

ഇതേ നമ്മുടെ കുട്ടികള്‍ കായിക വിനോദങ്ങള്‍ക്ക് അല്‍പ്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ അപ്പോള്‍ തന്നെ സ്‌കൂള്‍ വിട്ട് വരുന്ന അവരുടെ വൈകുന്നേരങ്ങളെ ട്യൂഷന്‍ എന്ന കൂച്ച് വിലങ്ങിട്ട് തളയ്ക്കുകയും ചെയ്യും.പിന്നീടും അവര്‍ സമയം കണ്ടെത്തി സ്വന്തം കായിക ശേഷിയേ പരിപോക്ഷിച്ചാല്‍ കുറ്റപ്പെടുത്തലുകളും ചൂരലുകളും കൊണ്ട് മനസ്സും ശരീരവും വേദനിപ്പിക്കും.

ഡോക്ടര്‍ അവണമെന്നും എഞ്ചിനീര്‍ അവണമെന്നും ആഗ്രഹം പറയുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രം പഠിച്ച നമ്മള്‍ ഒരു നാഷണല്‍ പ്ലേയര്‍ അവണമെന്ന് ഏതെങ്കിലും കുട്ടി പറഞ്ഞാല്‍ അത് ഒരു തമാശ മാത്രമായി കണ്ട് കളിയാക്കി തള്ളും.ഇത് വീടുകളിലെ അവസ്ഥ.

സൗഹൃദങ്ങളുടെ ആത്മബലം വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കായിക വിനോദങ്ങള്‍ പിന്നീട് ആഘോഷമാക്കാന്‍ ഇടം കിട്ടുന്നത് സ്‌കൂളുകളിലാണ്. എന്നാല്‍ അവരുടെ കഴിവുകളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന അതിനുള്ള സൗകര്യങ്ങളുള്ള എത്ര വിദ്യാലയങ്ങള്‍ നമ്മുക്ക് ചുറ്റും ഉണ്ട്?

പല പി ടി അധ്യാപകരും ഫിസിക്കലി ഫിറ്റാല്ലാത്തവര്‍ ആയിമാറുന്നു. ഏതെങ്കിലും സ്‌കൂളില്‍ ഒരാള്‍ക്ക് ഫിസിക്കല്‍ ട്രൈനറായി ജോലി കിട്ടിയാല്‍ ‘ആഹാ ഇനി വെറുതെ ഇരുന്ന് ശമ്പളം വാങ്ങാമല്ലോ ‘എന്നതാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം . പല ഫിസിക്കല്‍ ട്രെയിനിങ് റൂമുകളിലും കായിക ശേഷി വര്‍ദ്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ ഉണ്ടാവാറില്ല. പൊട്ടി പൊളിഞ്ഞ ഡെസ്‌ക്കും പഴയ ഫയലുകളും ഉച്ചകഞ്ഞിക്കുള്ള അരി കെട്ടുകളും വെക്കുന്ന മുറികളായി അവ മാറിയിട്ടുണ്ടാവും.

പി ടി അധ്യാപകന്റെ സ്‌കൂളിലെ ഒരു ദിവസം ആരംഭിക്കുന്നത് സ്‌കൂള്‍ അസ്സെംബ്ലയിലെ അറ്റന്‍ഷെനിലും സ്റ്റാന്‍ഡ് അറ്റ് ഈസിലുമാണ്. അന്നേ ദിവസം അവസാനിക്കുന്നതും അവിടെ തന്നെയാണ് എന്നത് വേദനാ ജനകമാണ്.

ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന പി ടി പിരിയഡുകളെ അപഹരിക്കാന്‍ വരുന്ന മറ്റ് അധ്യാപകരും, കളിക്കാന്‍ പുറത്ത് പോവാന്‍ സ്റ്റാഫ് റൂമിന് മുന്നില്‍ കെഞ്ചി നില്‍ക്കുന്ന വിദ്യാര്‍ഥികളും അന്നും ഇന്നും ഏതൊരു സ്‌കൂളിലും മാറ്റം വരാത്ത കാഴ്ചയാണ്.

എല്ലാ തടസങ്ങളെയും അതിജീവിച്ച് ഒരാള്‍ സ്വന്തമായി ഒരു നേട്ടം കൈവരിക്കുന്നത് വരെ നാം ഉള്‍പ്പെടുന്ന സമൂഹമോ സര്‍ക്കാരോ ഇവരെ കാണില്ല. ചെറിയ രീതിയില്‍ ഉള്ള പ്രോത്സാഹനം പോലും നല്‍കില്ല. ഫണ്ട് വിഴുങ്ങുന്ന മിനിസ്ട്രികള്‍ മാത്രമാണ് ഇതിന് ഗവണ്‍മെന്റ് കാട്ടി തരുന്ന മറുപടി.

നാഷണല്‍ ലെവല്‍ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച എത്രെയെത്രെ മികച്ച താരങ്ങളാണ് സാമ്പത്തിക പ്രതിസന്ധി മൂലം മറ്റ് ജോലികളിലേക്ക് ചുരുങ്ങി പോയത്. സ്വപ്നം നടക്കാത്തത് കാരണം എത്ര കായിക താരങ്ങള്‍ ആത്മഹത്യ ചെയ്തു.ഈ കണക്കുകള്‍ കണ്ടാല്‍ ഒളിംപിക്സില്‍ മെഡല്‍ ഇല്ലാത്തത് എന്ത് കൊണ്ടാണ് എന്നത് വ്യക്തമാകും.
പി ടി ഉഷ, മില്‍ഖാ സിങ്,അഞ്ചു ബോബി ജോര്‍ജ്, ദീപിക കുമാരി ,വികാസ് ഗൗഡ അടക്കമുള്ളവര്‍ സമൂഹം മുന്നില്‍ വെച്ച പല പ്രതിസന്ധികളെയും അതിജീവിച്ച് വന്നവരാണ്. എന്നാല്‍ ജയിച്ചു വന്ന മികച്ച കായിക തരങ്ങളെക്കാള്‍ എത്രയോപേരാണ് സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളിലും സമ്മര്‍ദ്ദത്തിലും പൊലിഞ്ഞു പോയത്.ഈ രീതികളില്‍ ഉണ്ടാകുന്ന ചെറിയ നല്ല മാറ്റം പോലും ഇന്ത്യന്‍ കായിക രംഗത്തിന്റ വലിയ കുതിപ്പിന് കരണമാകാന്‍ സാധിക്കും.

It is true that India is a country that has gifted many world-renowned athletes. But how far India lies compared to other countries is a relevant question. Why is it that even as a world-renowned country, it has not been able to make significant gains in the Olympics?
The answer lies in thinking about how India views sports. Similarly, if our children pay a little more attention to sports, they will immediately spend their evenings away from school on the couch of tuition.

Accusations and canes hurt the mind and body of the children. We have learned only to encourage children who want to be doctors and engineers. If any child says that he wants to be a national player, it will be seen as a joke. It is in schools that such sports, which enhance the morale of friendships, are later celebrated. But how many schools are around us that have the facilities for it to discover and nurture their talents?

Many PT teachers become physically unfit. If one gets a job as a physical trainer in any school, the majority response is “Aha, let’s just sit back and get paid.” Many physical training rooms do not have equipment that enhances athletic ability. They may have become broken rooms with broken desks, old files, and bundles of rice for lunch. It is painful to note that a day at a PT teacher’s school begins and ends at the school assembly’s atten- tion and stand at ease.

Other teachers who come to snatch PT periods only once a week, and students begging in front of the staff room to go out to play are a sight that has not changed in any school then or today.

The society or government we belong to will not see them until one overcomes all obstacles and achieves an achievement on his own. Not even a small amount of encouragement will be given to them till that. Many of the best players who have proven their ability in national level competitions have been reduced to other jobs due to the financial crisis.
How many athletes have committed suicide because their dreams did not come true?
These figures show why there is no medal in the Olympics.

PT Usha, Milkha Singh, Anchu Bobby George, Deepaka Kumari and Vikas Gowda are among the survivors of many of the crises facing the society. But how many have succumbed to the accusations and pressure of their society more than the best sports they have won.

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →