ഇക്കരക്കുടിയില്‍ കുടുംബയോഗത്തിന്റെ 15-ാം വാര്‍ഷിക പൊതുയോഗം നടത്തി

-

കോതമംഗലം >> ഇക്കരക്കുടിയില്‍ കുടുംബയോഗത്തിന്റെ 15-ാം വാര്‍ഷിക പൊതുയോഗം നടത്തി.കുടുംബയോഗം പ്രസിഡന്റ് സലിം സവേര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റണി ജോണ്‍ എം എല്‍ എ പൊതുയോഗം ഉദ്ഘാടനം ചെയ്തു.മാതിരപ്പിള്ളി ജുമുഅ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പായിപ്ര പഞ്ചായത്ത് മെമ്പര്‍ ഷാജി മുളവൂര്‍,മീരാന്‍ മൗലവി ഇ എ,അലിയാര്‍ മൗലവി,അസൈനാര്‍ ചെറുവട്ടൂര്‍,കുടുംബയോഗം രക്ഷാധികാരി ഇ എം മൈതീന്‍, അബ്ദുല്‍ മജീദ് മുസ്ലിയാര്‍ ചെമ്പറക്കി എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍,മദ്രസ വിദ്യാര്‍ത്ഥികള്‍,ഡോക്ടര്‍ അന്‍സ സലിം ബി ഡി എസ്,പായിപ്ര പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുത്ത ഷാജി മുളവൂര്‍ എന്നിവരെ ആദരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →