പട്ടാപ്പകല്‍ ബാങ്കില്‍ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ജീവനക്കാരിയുടെ സ്വര്‍ണ മാല കവര്‍ന്നു

-

ഇടുക്കി>>പട്ടാപ്പകല്‍ ബാങ്കില്‍ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ജീവനക്കാരിയുടെ സ്വര്‍ണ മാല കവര്‍ന്നു. ഇടുക്കി പെരുവന്താനത്ത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം നടന്നത്.

വനിതാ സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്.

ഉച്ചസയമത്ത് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയം മുന്‍കൂട്ടി കണ്ടാണ് സംഘം മോഷണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കത്തി കാട്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷം മാല കവര്‍ന്നത്.

നാല് പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് നഷ്ടമായത്. മോഷ്ടാക്കള്‍ ആരാണെന്നതു സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →