LOADING

Type to search

പണിക്കന്‍കുടി കൊലപാതകം; പ്രതി ബിനോയിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Latest News Local News News

ഇടുക്കി >>>ഇടുക്കി പണിക്കന്‍കുടിയിലെ സിന്ധു കൊലപാതകക്കേസില്‍ പ്രതി ബിനോയിയെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സിന്ധുവിന്റെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിന് പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.

സിന്ധുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാന്‍ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാന്‍കുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു

പ്രതി ബിനോയിയെ പണിക്കന്‍കുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. വരും ദിവസങ്ങളില്‍ പ്രതി ഒളിവില്‍ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും

സിന്ധുവിനെ കൊലപ്പെടുത്തിയത് സംശയത്തെ തുടര്‍ന്നാണെന്നാണ് പ്രതി ബിനോയ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണില്‍ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും വാക്കുതര്‍ക്കം ഉണ്ടായി

. വാക്കുതര്‍ക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മര്‍ദിച്ചു.
തറയില്‍ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സിന്ധുവിന്റെ വസ്ത്രങ്ങള്‍ നീക്കം ചെയ്യുകയും അടുക്കളയില്‍ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.