LOADING

Type to search

കുടുംബ വഴക്കിനിടെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ7 വയസുകാരന്റെ കുടുംബത്തെ ഇടുക്കി എം പി. സന്ദര്‍ശിച്ചു

Latest News Local News News

അടിമാലി >>>ആനച്ചാലില്‍ കുടുംബ വഴക്കിനിടെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 7 വയസുകാരന്റെ കുടുംബത്തെ ഇടുക്കി എം പി. അഡ്വ. ഡീന്‍ കുര്യാക്കോസ് സന്ദര്‍ശിച്ചു.
ആമക്കുളം റിയാസ് മന്‍സില്‍ റിയാസിന്റെ മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. കുടുംബ വഴക്കുകള്‍ക്കിടയില്‍ പെട്ട് ഒരു കുരുന്ന് ജീവന്‍ നഷ്ടമായത് തികച്ചും ദാരുണമായ സംഭവമാണന്ന് എം പി പറഞ്ഞു.

ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നതെന്നും, കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവായ ഷാജഹാനാണ് പ്രതിയെന്നും പറഞ്ഞു . നേരത്തെ ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ടെന്നും കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി എം. പി. കൂട്ടിച്ചേര്‍ത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.