Type to search

നാലുസഹോദരിമാര്‍ ചേര്‍ന്ന് യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി; യുവാവിന്റെ തലപൊട്ടി; വധശ്രമത്തിന് കേസ്

Latest News Local News News

ഇടുക്കി>>> നാലു സഹോദരിമാര്‍ ചേര്‍ന്ന് അയല്‍വാസിയായ യുവാവിനെ വളഞ്ഞിട്ടു തല്ലി തലപൊട്ടിച്ചതായി പരാതി. ഇടുക്കി മറയൂരിലാണ് സംഭവം. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂര്‍ സ്വദേശി മോഹന്‍രാജിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് യുവതികള്‍ മോഹന്‍രാജിനെ ആക്രമിച്ചത്. സംഭവത്തില്‍ സഹോദരിമാരായ നാലുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

മറയൂര്‍ സ്വദേശിനികളും സഹോദരിമാരുമായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഹന്‍രാജിനെ യുവതികള്‍ ആക്രമിച്ചത്. യുവതികളുടെ കുടുംബവുമായി അയല്‍പ്പക്കത്ത് താമസിക്കുന്ന വീട്ടുകാര്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ ഇവിടെ കമ്പിവേലി കെട്ടാന്‍ ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാക്കുകയും കേസ് കോടതിയിലേക്ക് നീളുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ സ്ഥലം അളന്ന് പോയതിന് പിന്നാലെയാണ് വീണ്ടും പ്രശ്‌നം ഉണ്ടായത്.

അയല്‍വാസികളും യുവതികളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെ നയിച്ചത്. കമ്മീഷനെ വാഹനത്തില്‍ കൊണ്ടുവന്നതിന്റെ ദേഷ്യത്തിലാണ് യുവതികള്‍ മോഹന്‍രാജിനെ ആക്രമിച്ചത്. കാപ്പിക്കമ്പ് കൊണ്ടുള്ള ആക്രമണത്തില്‍ മോഹന്‍രാജിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.