LOADING

Type to search

ഇടുക്കിയില്‍ ജീപ്പ് സര്‍വീസിന്റെ മറവില്‍ കഞ്ചാവ് കടത്ത്; പ്രതി പിടിയില്‍

Latest News Local News News

ഇടുക്കി :കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്‌നാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടില്‍ നിന്നും പിടിയിലായി. കമ്പം സ്വദേശി ഈശ്വര്‍ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പൊലീസ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കമ്ബത്ത് നിന്ന് ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക് സമാന്തര ജീപ്പ് സര്‍വീസ് നടത്തുകയായിരുന്നു പ്രതി.

ജീപ്പ് സര്‍വീസിന്റെ മറവിലാണ് ഈശ്വര്‍ കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച തമിഴ്‌നാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട പ്രതി വണ്ടന്മേട്ടിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈശ്വരന്റെ രണ്ട് കൂട്ടാളികളെ തമിഴ്‌നാട് പൊലീസ് നേരത്തേ പിടികൂടിയിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.