
തലയോലപ്പറമ്പ് ഡി ബി കോളേജില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി
ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങിമരിച്ചു.എം എ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന് ജിഷ്ണു (22) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം.വിനോദ സഞ്ചാരത്തിനായി ചൊവ്വാഴ്ച മാങ്കുളത്ത് എത്തിയതായിരുന്നു പതിനാറ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം.ബുധനാഴ്ച ട്രക്കിംഗിനായി വനത്തിലൂടെയുള്ള യാത്രയില്‍ കാല് വഴുതി ജിഷ്ണു പുഴയില്‍ വീഴുകയായിരുന്നുഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ബഹളം കേട്ട് ഓടി എത്തിയവരും കൂടി പുഴയില്‍ നിന്ന് ജിഷ്ണുവിനെ കരയ്ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അമ്മ: പ്രഭ. സഹോദരി:അഞ്ജന.സംസ്കാരം പിന്നീട്.ക